Pages

Showing posts with label cinema. Show all posts
Showing posts with label cinema. Show all posts

Sunday, May 4, 2014

'മൂസയിലെ കുതിര മീനുകൾ' : മുക്കുവന്റെ പ്രണയ കാവ്യവും ചില ചോദ്യങ്ങളും

'മൂസയിലെ കുതിര മീനുകൾ' കണ്ടു. അജിത്‌ പിള്ളയുടെ ആദ്യത്തെ സംവിധാന ,സംരഭം. ലക്ഷദ്വീപിന്റെ ദൃശ്യ ഭംഗി നന്നായി പ്രമേയവുമായി സമ്ന്വയിപിചിരിക്കുന്നു.  കഥയിലെ വിവിധങ്ങളായ സ്ഥലകാലങ്ങൾ യുക്തിപൂർവമായി ഭാവങ്ങളുടെ ഒരു തുടര്ച്ച സൃഷ്ടിച്ചിരിക്കുന്നു.

എന്നാലും ചില വസ്തുതകൾ പറയേണ്ടതുണ്ട്. കുതിര മീനുകള എന്ന സങ്കല്പത്തെ അതിന്റെ പൂര്ണമായ ശക്തിയിൽ പ്രയോഗിക്കാൻ കഴിഞ്ഞിട്ടില്ല. കഥയിലെ നായക കഥപാത്രങ്ങളുടെ സ്വഭാവ വിശേഷങ്ങളായി കുതിര മീനുകൾ  അവശേഷിക്കുന്നു. അത് പോലെ തിമിഗല  വേട്ടയുടെ ചിത്രീകരണവും അതിന്റെ സജീവതയോടെ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല.

കാല്പനികതയുടെ ഒരു വ്യഗ്രത ചിത്ര  സന്നിവേശത്തിൽ തെളിഞ്ഞു കാണാം. എന്നാൽ വ്യഗ്രതയോടെ പ്രണയത്തിന്റെയും സമാഗമത്തിന്റെയും പരിസമാപ്തി സൃഷ്ടിച്ചു കഴിയുമ്പോൾ പിന്നെ ഒന്നും പറയാനില്ലാത്ത ശൂന്യത നമുക്കനുഭവപെദുന്നു.

ഇതു പുത്തൻ സിനിമകളുടെ ഒരു  പാരിമിതി ആയിത്തീരുന്നു.പുത്തൻ സാമൂഹ്യ അന്തരീക്ഷം ഉള്ളപോഴും പുതിയ സങ്കേതങ്ങൾ ഉള്ളപോഴും പഴയ ചോദ്യങ്ങളും പഴയ ഉത്തരങ്ങളും ഒട്ടുമിക്ക ഉദ്യമങ്ങളിലും പ്രതിഫലിക്കുന്നു.

അങ്ങനെ 'മൂസയിലെ കുതിര മീനുകൾ' മൂസ എവിടെയാണെന്നോ കുതിര മീനുകൾ കണ്ടാൽ എങ്ങനെ ഉണ്ടെന്നോ പറയാതെ, ചൂണ്ടി കാണിക്കാതെ ഒരു മുക്കുവന്റെ പ്രണയ കാവ്യം സൃഷ്ടിക്കുന്നു.