Pages

Thursday, June 10, 2010

വനിത സംവരണ ബില്ലും ഇന്ത്യന്‍ രാഷ്ട്രിയ പരിപ്രേക്ഷ്യവും

കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം

ഇന്ത്യയിലെ പാരലമെന്ടിലും ( ലോകസഭയില്‍ മാത്രം ) വിധാന്‍ സഭകളിലും വനിത പ്രാതിനിധ്യം 33 ശതമാനം ഉറപ്പു വരുത്തുന്ന ബില്‍ 15 വര്‍ഷമായി രംഗത്തുണ്ട്. ഇന്ത്യയിലെ വരേണ്യ വര്‍ഗത്തിന്‍റെ ജിഹ്വയായ ബി.ജെ.പിക്ക് ഈ ബില്‍ സ്വീകാര്യമാണ്. ഒപ്പം കോണ്‍ഗ്രസ്സും സമ്മതം മൂളുന്നു. ഇടതു പക്ഷം എന്നും സ്ത്രീ പക്ഷത്ത് നിന്നുകൊണ്ട് ഈ ബില്ലിനെ പിന്തുണച്ചിരുന്നു. അങ്ങനെ രാജ്യ സഭയില്‍ വനിത സംവരണ ബില്‍ പാസായി ; രണ്ടു ദിവസം നീണ്ടു നിന്ന ഒച്ചപാടുകള്‍ക്കും കയ്യാങ്കളികള്‍ക്കും ശേഷം ആണിത്. അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യതാസം ഉണ്ടെങ്കിലും ബി.ജെ.പിയും കോണ്‍ഗ്രസ്സും ബില്ലിനെ  പിന്തുണച്ചു. എതിര് നിന്നത് ബീഹാറിലെയും, ഉത്തര്പ്രടെസിലെയും 'അധസ്ഥിത വര്‍ഗങ്ങളെ' പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രിയ കക്ഷികളാണ്.


ഇത് വെളിച്ചതുകൊണ്ട് വരുന്നത് സ്വത രാഷ്ട്രിയത്തിന്റെ പരിമിതികളാണ്. സ്ത്രീ സംവരണത്തിന്റെ ഉള്ളിലും ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം വേണമെന്നുള്ള ആവശ്യം ഇവര്‍ ഉന്നയിക്കുന്നു.  സ്ത്രീക്ക് പ്രത്യേകം സംവരണം വേണമെന്നുള്ള സ്വത്വ വാദത്തിനു എതിര് നില്‍ക്കുന്നത് ദളിത്‌ സ്വത്വത്തിന്റെ സംരക്ഷകരാണ്. സ്വത്വ വാദങ്ങള്‍ പരസ്പര പൂരകങ്ങള്‍ ആയി നില്‍ക്കുന്ന സ്ഥിതി വിശേഷം! അപ്പോള്‍ സ്ത്രീ സംവരണത്തിനെ അനുകൂലിക്കുന്നവരുടെ താല്പര്യം എന്താണ്? 

സ്ത്രീ ശാക്തീകരണം എന്ന അജെണ്ടയില്‍ വരുന്ന ഒരു രാഷ്ട്രിയ പരിപ്രേക്ഷ്യം ആണ് വനിത സംവരണ ബില്‍. സ്ത്രീ പുരുഷ സമത്വ വാദത്തില്‍ നിന്നും അത് വേറിട്ടു നില്‍ക്കുന്നു. ഇന്നത്തെ രാഷ്ട്രിയ പരിതസ്ഥിതിയില്‍ സ്ത്രീ സംവരണത്തിലൂടെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സാദ്ധ്യതകള്‍ പരിമിതമാണ്. രാഷ്ട്രിയ കക്ഷികള്‍ സ്ത്രീകളെ മരപ്പാവകലാക്കി ഉപയോഗിക്കുവാന്‍ സാധ്യതകളുണ്ട്. അത്തരം സാദ്ധ്യതകള്‍ ഇല്ലാതെയാക്കുന്നതിനു സംവരണം രാഷ്ട്രിയ കക്ഷികാളില്‍ തന്നെ നടപ്പിലാകീണ്ടിയിരിക്കുന്നു. സ്ത്രീയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പുരുഷന്മാരും ബാധ്യസ്ഥരാണ്. അതുകൊണ്ട് സ്ത്രീശാക്തീകരണം സംവരണത്തിലൂടെ മാത്രം നെടവുന്നതല്ല എന്ന് മനസിലാക്കണം. തൊഴില്‍ മേഖലയിലും കുടുംബത്തിലും സ്ത്രീയെ സാക്തികരിക്കുന്നതിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളൂ. 

ഇന്ന് സ്ത്രീയെ ചൂഷണം ചെയ്യുന്നതില്‍ ഒന്നാം സ്ഥാനം പുരുഷനല്ല, മറിച്ചു നിലനില്‍ക്കുന്ന കമ്പോള മുതലാളിത വ്യവസ്ഥയാണ്‌. സ്ത്രീയെ കമ്പോള ചരക്കാക്കിയും കമ്പോളത്തിന് പെട്ടെന്ന് സ്വാധിനിക്കാന്‍ കഴിയുന്ന വിഭാഗമായും കാണുന്നു. ഇതേ പോലെ നിലനില്‍ക്കുന്ന അധികാര വ്യവസ്ഥയ്ക്കും സ്ത്രീയെ പെട്ടെന്ന് സ്വാധിനിക്കാന്‍ കഴിയുന്നു. സ്ത്രീയെ ഒരു നല്ല തൊഴിലാളിയും വ്യക്തിയും ആയി സാക്തീകരിച്ചതിനു ശേഷം മാത്രമേ നല്ലൊരു രാഷ്ട്രിയ നേതാവാകാന്‍ കഴിയുള്ളൂ. ഇന്നത്തെ പ്രശസ്തരായുള്ള എല്ലാ സ്ത്രീകളുടെയും ജീവചരിത്രം ഇതിനു സാക്ഷ്യമാണ്. ഇന്ന് ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രിയം അമേരിക്കന്‍ സാമ്രാജ്യത്തിന്‍റെ നീരാളി പിടുത്തതിലാണ്. ഈ സാഹചര്യത്തില്‍ സ്ത്രീ സംവരണം രംഗം വശലാക്കുവാന്‍ സാധ്യതയുണ്ട്. ഏതായാലും സ്വത്വ രാഷ്ട്രിയ വാദികളുടെ കയ്യിലാണ് കാര്യങ്ങള്‍. 

No comments:

Post a Comment